പുതിയ ഹജ്ജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Date:

Share post:

ഹജ്ജ് സീസൺ ആരംഭിച്ചതോടെ പുതിയ ഹജ്ജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. നിയമലംഘകർക്കെതിരെ കടുത്ത പിഴയാണ് ചുമത്തപ്പെടുക. ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഉൾപ്പെടെ ഹജ്ജ് തീർത്ഥാടനത്തിൻ്റെ നടത്തിപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

തീർത്ഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് അധികൃതർ കനത്ത പിഴ ചുമത്തിയത്. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സംഘാടകർക്കും ഓഫീസുകൾക്കും 50,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെൻ്റിൻ്റെ മുൻകൂർ അനുമതിയില്ലാതെ ഇനിമുതൽ യുഎഇയിലെ ഓപ്പറേറ്റർമാർക്ക് ഹജ്ജ് അല്ലെങ്കിൽ ഉംറയ്ക്കുള്ള അപേക്ഷകളോ അഭ്യർത്ഥനകളോ സ്വീകരിക്കാൻ കഴിയില്ല.

ഹജ്ജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പായി ഓപ്പറേറ്റർമാർ അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങുകയും വേണം. കൂടാതെ ലൈസൻസില്ലാതെ തീർത്ഥാടനത്തിനായി സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...