സുഹൃത്തിന് പിറന്നാൾ ചുംബനം; ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയുമായി മോഹൻലാൽ

Date:

Share post:

തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ചുംബനം നൽകി മോഹൻലാൽ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകളും വിവാഹ വാർഷികാശംസകളും നേർന്ന താരം ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

“ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!.. ഒരുമിച്ചുള്ള മറ്റൊരു വർഷം കൂടി ആഘോഷിക്കുന്ന ശാന്തിക്കും ആന്റണിക്കും വിവാഹ വാർഷികാശംസകളും നേരുന്നു. നിങ്ങളുടെ സ്നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ…” എന്നാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇരുവർക്കുമൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാലിൻ്റെ സാരഥിയായെത്തി പിന്നീട് ആശീർവാദ് സിനിമാസിൻ്റെ അമരക്കാരനായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആന്റണിയുടെയും മോഹൻലാലിന്റെയും കൂട്ടുക്കെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവസാനമായി മോഹൻലാലിന്റെ നേര് എന്ന ചിത്രം നിർമ്മിച്ച ആന്റണി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെയും മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെയും നിർമ്മാതാവ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...