ഏറ്റവും വലിയ സോളാർ ബൾബ് ഡിസ്‌പ്ലേ, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുഎഇ

Date:

Share post:

യുഎഇ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെ ‘ഏറ്റവും വലിയ സൗരോർജ്ജ ലൈറ്റ് ബൾബ് ഡിസ്പ്ലേ’ സൃഷ്ടിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ വൈവിധ്യമാർന്ന ബിസിനസ്സുകളിലൊന്നായ അൽ-ഫുട്ടൈം ഗ്രൂപ്പ്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ നോർത്ത് ഹെലിപാഡിലെ യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് ട്രീയുടെ ആകൃതിയിൽ ഈ റെക്കോർഡ് നേട്ടം വെളിച്ചം വിതറി കിടപ്പുണ്ട്. ഈ രൂപം ഉണ്ടാക്കിയെടുക്കാൻ അൽ ഫുത്തൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ യൂണിവേഴ്‌സൽ അമേരിക്കൻ സ്‌കൂളിലെയും ദെയ്‌റ ഇൻ്റർനാഷണൽ സ്‌കൂളിലെയും 1000 വിദ്യാർത്ഥികൾ കൈകൊണ്ട് നിർമ്മിച്ച 3,000 സൗരോർജ്ജ വിളക്കുകളും സോളാർ ലൈറ്റ് കണ്ണടകളുമാണ് ഉപയോഗിച്ചത്.

‘അൽ-ഫുത്തൈം റിയൽ എസ്റ്റേറ്റ്, അൽ ഫുത്തൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അവരുടെ ലോയൽറ്റി പ്രോഗ്രാമായ ബ്ലൂ റിവാർഡ് എന്നിവയുൾപ്പെടെ ഗ്രൂപ്പിൻ്റെ ഒന്നിലധികം ബിസിനസ് ഡിവിഷനുകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് വെർ, ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറലിൻ്റെ ഫിലിപ്പീൻസ് കോൺസൽ ജനറൽ. മാർഫോർഡ് എം. ആഞ്ചലസ് എന്നിവർ പങ്കെടുത്തു.

പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ ലോക റെക്കോർഡിന് പിന്നിലെ ലക്ഷ്യം. ‘യുഎഇയിലെ പ്രമുഖ ബിസിനസുകളിലൊന്ന് എന്ന നിലയിൽ, ഞങ്ങളുടെ എല്ലാ വൈവിധ്യമാർന്ന ഡിവിഷനുകളിലും കമ്മ്യൂണിറ്റികളിലും സുസ്ഥിരതയുടെ സംസ്കാരം വളർത്തിയെടുക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിൽ ഇത്തരമൊരു സംരംഭം അവിഭാജ്യമാണ് എന്ന് അൽ-ഫുട്ടൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ കെറി റോസ് പറഞ്ഞു.

യുനെസ്‌കോയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സോഷ്യൽ എൻ്റർപ്രൈസസായ ലിറ്റർ ഓഫ് ലൈറ്റുമായി സഹകരിച്ച് അൽ-ഫുത്തൈം ഗ്രൂപ്പ് ഊർജമില്ലാത്ത ഗ്രാമങ്ങളിലെ 3,000 വീടുകൾക്ക് സൗരോർജ്ജ വിളക്കുകൾ നൽകാം എന്ന മഹത്തായ മറ്റൊരു ലക്ഷ്യവുമുണ്ട് ഈ നേട്ടത്തിന് പിന്നിൽ. വൈദ്യുതി ലഭ്യതയില്ലാത്ത സമൂഹങ്ങൾക്ക് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഊർജം ലഭ്യമാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അത് മാത്രമല്ല, കൈകൊണ്ട് നിർമ്മിച്ച ഓരോ സോളാർ വിളക്കുകളും അഞ്ച് വർഷത്തേക്ക് നിലനിൽക്കുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...