ചൈന സന്ദർശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 30നാണ് ചൈന സന്ദർശിക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദർശനം.
സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ഇരുവരും നടത്തും. കൂടാതെ ചൈനയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷിക ആഘോഷ പരിപാടിയിലും ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും.
അതോടൊപ്പം, ചൈനയും അറബ് രാജ്യങ്ങളുമായുള്ള സഹകരണ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തെയും യുഎഇ പ്രസിഡന്റ് അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.