ലോക കേരള സഭയിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ ഏതു സർക്കാർ പരിപാടികൾക്ക് തന്നെ വിളിച്ചാലും പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അബുദാബിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘ലോക കേരള സഭയുടെ ഗുണവും ദോഷവും പറയാൻ താൻ ആളല്ല. അതെല്ലാം ചൂണ്ടിക്കാട്ടുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ധൂർത്തിനെക്കുറിച്ചും മുൻകാലങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെക്കുറിച്ചും മാധ്യമങ്ങൾ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഈചോദ്യങ്ങൾക്ക്പ്ര ഉത്തരാമെന്നോണമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളുടെ പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും അതുപോലെ ലോക കേരള സഭയിലും പങ്കെടുക്കുമെന്നും യൂസഫലി പറഞ്ഞു.