വിമാനക്കമ്പനികൾ നിയമം കർശനമാക്കി; യുഎഇയിലേക്കുള്ള നിരവധി സന്ദർശക വിസക്കാരുടെ യാത്ര മുടങ്ങി

Date:

Share post:

വിസിറ്റിങ് വിസയിൽ യുഎഇയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രയ്ക്ക് മുമ്പ് കയ്യിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ. വിസ, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് അഥവാ താമസ വിവരങ്ങൾ, യുഎഇയിലുള്ള ബന്ധുക്കളുടെ വിവരങ്ങൾ എന്നിവയ്ക്ക് പുറമെ നല്ലൊരു തുകയും കയ്യിലുണ്ടാകണം. ഇല്ലെങ്കിൽ നിങ്ങളുടെ യാത്ര പാതിവഴിയിൽ മുടങ്ങാനുള്ള സാധ്യത കൂടുതലാണ്.

മതിയായ യാത്രാ രേഖകളില്ലാത്തവർ യുഎഇയിൽ എത്തുന്നതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണെന്നും ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതം പിഴ ചുമത്തുമെന്നും യുഎഇയിൽ നിയമമുണ്ട്. എന്നാൽ ഇപ്പോൾ ഈ നിയമം കർശനമാക്കിയതോടെയാണ് എയർപോർട്ടിൽ വിമാനകമ്പനികൾ പരിശോധന ആരംഭിച്ചത്. രേഖകൾക്ക് പുറമെ കയ്യിൽ കരുതേണ്ട പണത്തിനും കണക്കുണ്ട്. ഒരു മാസത്തെ സന്ദർശക വിസയാണെങ്കിൽ 3000 ദിർഹവും (68,000 രൂപ), 2 മാസത്തെ വിസയാണെങ്കിൽ 5000 ദിർഹവുമാണ് കൈവശം കരുതേണ്ടത്. ഇനി കയ്യിൽ പണമില്ലെങ്കിൽ ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതി.

യുഎഇയിലെ വിമാനത്താവളങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടന്നുവരുന്നുണ്ട്. രേഖകളോ പണമോ ഇല്ലാതെ രാജ്യത്ത് എത്തുന്നവരെ ഉടൻതന്നെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നും വിസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിന് പേരാണ് യാത്ര ചെയ്യാനാകാതെ മടങ്ങിയത്. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കി നൽകാനോ തീയതി മാറ്റി നൽകാനോ പോലും വിമാനകമ്പനികൾ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...