ഖത്തറിൽ ട്രാഫിക് പിഴകളിൽ ഇളവ്, ജൂൺ 1 മുതൽ പ്രാബല്യത്തിൽ

Date:

Share post:

ട്രാഫിക് പിഴകളിൽ ഇളവുമായി ഖത്തർ. ജൂൺ ഒന്ന് മുതൽ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഈ ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

എന്നാൽ,ഖത്തറിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് റോഡ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് അനുമതി നേടേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിബന്ധനകൾ എന്തെല്ലാമാണെന്ന് അറിയാം

1) വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടായിരിക്കരുത്

2) വാഹനത്തിൻറെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം

3) പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണമെന്നത് നിർബന്ധമാണ്. അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കിയിരിക്കണം

എക്സിറ്റ് പെർമിറ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വാഹനങ്ങൾ

ജിസിസി രാജ്യങ്ങൾ ലക്ഷ്യസ്ഥാനമായി (എത്തുന്ന സ്ഥലം) ഉള്ള വാഹനങ്ങൾ- (അവയ്ക്ക് യാതൊരു ഗതാഗത ലംഘനങ്ങളും ഉണ്ടായിരിക്കരുത്, കൂടാതെ ഡ്രൈവർ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോ ആയിരിക്കണം). ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...