ജിമ്മുകൾ ഇനി കൂടുതൽ ജനകീയം; ജിംനേഷ്യം അംഗത്വ നടപടികളിൽ മാറ്റവുമായി അബുദാബി

Date:

Share post:

തിരക്കേറിയ ജീവിതത്തിനിടയിലും ആരോ​ഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഇന്ന് മിക്കവരും. ആരോ​ഗ്യമുള്ള ഭക്ഷണത്തോടൊപ്പം അതിനായി എല്ലാവരും ആശ്രയിക്കുന്നത് ജിംനേഷ്യങ്ങളെയാണ്. അബുദാബിയിൽ ജിംനേഷ്യങ്ങളെ കൂടുതൽ ജനകീയമാക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിനായി അംഗത്വ നടപടികളിൽ കാര്യമായ മാറ്റമാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് വരുത്തിയിരിക്കുന്നത്.

ജിം പാക്കേജ് നിരക്ക്, പുതുക്കൽ, പരിശീലന കാലയളവ്, അടച്ചുപൂട്ടൽ നഷ്ടപരിഹാരം തുടങ്ങിയവ സംബന്ധിച്ച നിബന്ധനകളിലാണ് ഇപ്പോൾ കൂടുതൽ വ്യക്‌തത വരുത്തിയിരിക്കുന്നത്. ജിംനേഷ്യങ്ങളിലെത്തുന്ന അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉടമകളും മാനേജർമാരും ബാധ്യസ്ഥരാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതുവഴി പ്രവാസികളും സ്വദേശികളും ഈ മേഖലയിൽ നിന്ന് നേരിടുന്ന ചൂഷണങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

പുതിയ നിബന്ധനകൾ ഇവയാണ്:
• മാസ, വാർഷിക അംഗത്വ ഫീസ് പട്ടിക അറബിക് ഉൾപ്പെടെ കുറഞ്ഞത് 2 ഭാഷയിൽ പ്രദർശിപ്പിച്ചിരിക്കണം. രണ്ടാമത്തെ ഭാഷ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
• അംഗത്വ കരാർ സ്വമേധയാ പുതുക്കരുത്. ഉപഭോക്‌താവ് ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം പുതിയ കരാറിൽ ഏർപ്പെടാം.
• ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ സ്ഥാപനങ്ങൾ സൂക്ഷിക്കരുത്.
• ഉപഭോക്താവിന് 3 ദിവസത്തിൽ കുറയാത്ത സൗജന്യ പരിശീലന കാലയളവ് നൽകണം. ഈ കാലയളവിൽ പ്രത്യേക നിരക്ക് നൽകാതെ തന്നെ അംഗത്വം റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഒരാൾക്ക് ഒരു തവണ മാത്രമേ പരിശീലന കാലയളവ് അനുവദിക്കൂ.
• അടച്ചുപൂട്ടിയാൽ നഷ്ടപരിഹാരം നൽകണം.
• ഉപഭോക്താവിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ അംഗത്വം മറ്റ് ശാഖകളിലേക്ക് മാറ്റാൻ പാടില്ല.
• ഒരുമാസത്തിലേറെ അടച്ചുപൂട്ടിയാൽ അംഗത്വം അവസാനിപ്പിച്ച് തുക തിരികെ ആവശ്യപ്പെടാം.
• കരാർ പ്രകാരമുള്ള സേവനം നൽകാൻ സാധിക്കാത്ത ദിവസങ്ങളിലും നഷ്‌ടപരിഹാരം നൽകണം.
• 18 വയസിന് താഴെയുള്ളവർക്കുവേണ്ടി മുതിർന്നവരാണ് കരാറിൽ ഒപ്പിടേണ്ടത്.
• കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...