നടപടികൾ കടുപ്പിച്ച് യുഎഇ, തൊഴിലിടങ്ങൾ സുരക്ഷിതം 

Date:

Share post:

യുഎഇയിലെ നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ നാല് ശതമാനം കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളുമായി സഹകരിച്ചുകൊണ്ട് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെ ഫലമാണിത്. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പരുക്കേൽക്കുകയോ, രോഗ ബാധിതനാകുകയോ ചെയ്താൽ നഷ്ടപരിഹാരവും തൊഴിൽ ആനുകൂല്യങ്ങളും തൊഴിലുടമകൾ നൽകണമെന്നാണ് നിയമം.

മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിയതിന് ശേഷം മാത്രമേ തൊഴിലാളികളുടെ വീസ റദ്ദാക്കാക്കുകയുള്ളു. ഇത്തരത്തിൽ അധികൃതർ കർശന നിലപാട് സ്വീകരിച്ചതോടെ തൊഴിലിടങ്ങളിലെയും ലേബർ ക്യാംപിലെയും ആരോഗ്യ, സുരക്ഷാ കാര്യങ്ങൾ കമ്പനികൾ കൂടുതൽ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഇത് കൂടാതെ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയതും അനുകൂല ഘടകമായി മാറി. തൊഴിലാളികൾക്ക് ആരോഗ്യ, തൊഴിൽ സുരക്ഷ ഒരുക്കാത്തത്തിന്റെ പേരിൽ കഴിഞ്ഞ വർഷം 75,134 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചതിന്റെ പേരിൽ 12,855 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ തൊഴിലാളികൾക്ക് പരുക്കേൽക്കുന്ന കേസുകളിൽ 43% കുറവുണ്ടായതായും മന്ത്രാലയം അറിയിച്ചു.

ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധന

തൊഴിലിടങ്ങളിലും ലേബർ ക്യാംപുകളിലും ഉദ്യോഗസ്ഥർ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്. പരിശോധനാ ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് തൊഴിലിടങ്ങളിൽ പരുക്കേൽക്കുന്നവരുടെ ചികിത്സ, വേതനം, നഷ്ടപരിഹാരം എന്നിവ ഉറപ്പുവരുത്തുന്നത്. തൊഴിലാളികൾക്ക് പരുക്കേൽക്കുമ്പോൾ തൊഴിലുടമകളാണ് തുടർ നടപടികൾക്കായി മുന്നിട്ടിറങ്ങേണ്ടത്. 48 മണിക്കൂറിനകം അധികൃതർക്ക് വിവരം ബന്ധപ്പെട്ടവർക്കും കൈമാറുകയും വേണം. തൊഴിലാളിയുടെ പേര്, ദേശം തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിന്റെ പൂർണ വിവരങ്ങൾ കൈമാറണം. ചികിത്സ അവസാനിച്ചാൽ രോഗിയുടെ സമഗ്ര മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ കേന്ദ്രങ്ങൾ നൽകണം. രോഗിയുടെ ശാരീരിക ക്ഷമതാ റിപ്പോർട്ട് സർക്കാർ മെഡിക്കൽ കേന്ദ്രങൾ സാക്ഷ്യപ്പെടുത്തുകയും വേണമെന്നത് നിർബന്ധമാണ്.

സുരക്ഷാ സംവിധാനം ഇല്ലെങ്കിൽ തൊഴിലാളികൾക്ക് പരാതിപ്പെടാം

തൊഴിലാളികൾക്ക് പണിസ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ അധികൃതരുടെ അടുത്ത് നേരിട്ട് പരാതിപ്പെടാം. മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 600590000 എന്ന നമ്പറിൽ വിളിച്ചോ മൊബൈൽ ആപ്, വെബ് സൈറ്റ്, സമൂഹമാധ്യമ പേജുകൾ എന്നിവയിലൂടെയോ പരാതി നൽകാം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...