മോഹൻലാൽ നന്ദിയില്ലാത്ത നടന്‍: എനിക്ക് അയാളെ ഇഷ്ടമല്ലെന്ന് നടി ശാന്തി വില്യംസ്

Date:

Share post:

നടി ശാന്തി വില്യംസിനെ ഓർമ്മയുണ്ടോ?. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങളിൽ മലയാളികൾക്ക് മുന്നിലെത്തിയിട്ടുണ്ട് നടി ശാന്തി. 12-ാം വയസിലാണ് ബാലതാരമായി സിനിമാ ലോകത്തേക്ക് ശാന്തി എത്തിയത്. 1970ലെ വിയറ്റ്‌നാം വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മലയാളത്തിൽ പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവർ ഹോണർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമകളിലാണ് ശാന്തി കൂടുതലും അഭിനയിച്ചത്. ഫ്രണ്ട്‌സ്, ഡും ഡും ഡും, പൂവെല്ലാം ഉൻവാസം, സ്‌നേഗിതിയേ തുടങ്ങി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. സംവിധായകനായും നിർമാതാവായും മലയാളത്തിൽ തിളങ്ങിയ വില്യംസ് സ്ഫടികം, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഹൻ ലാലിനെ വെച്ച് ഹെല്ലോ മദ്രാസ് ഗേൾ, ജീവന്റെ ജീവൻ തുടങ്ങി നാലോളം ചിത്രങ്ങൾ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്.

നടി ശാന്തി വില്യംസ് മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലിനെതിരെ രം​ഗത്ത് വന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ലാലിനെതിരെ രം​ഗത്തുവന്നത്. വില്യംസ് മരിച്ചപ്പോൾ പോലും ലാൽ തിരിഞ്ഞു നോക്കിയില്ലെന്നും നന്ദിയില്ലാത്ത നടനാണ് മോഹൻലാലെന്നും ശാന്തി പറയുന്നു.

എന്റെ ഭർത്താവ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല. എനിക്ക് ഇയാളെ ഇഷ്ടമല്ല. വില്യംസിന് ലാൽ, ലാൽ എന്നല്ലാതെ ഒരു പേരും വായിൽ വരില്ല. നാല് സിനിമകളാണ് ലാലിനെ വെച്ച് ചെയ്തത്. പൂർണ ഗർഭിണിയായി ഇരിക്കുന്ന സമയത്തും താൻ ഇവർക്ക് കാശ് കൊടുക്കുന്നതിന് വേണ്ടി എന്റെ സ്വർണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹൻലാലിന് 60,000 രൂപ കൊടുക്കണം. നടക്കാൻ പോലും കഴിയാത്ത ഞാൻ കൊണ്ടു പോയി കൊടുത്തു. അന്ന് എന്നെ കണ്ടിട്ട് ഈ അവസ്ഥയിൽ ചേച്ചി എങ്ങനെയാണ് നടന്നത് എന്ന് ചോദിച്ച മോഹൻലാൽ പിന്നീട് എയർപോർട്ടിൽ എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി. അങ്ങനെ ഉള്ള ഒരാൾക്ക് എന്നോട് ഒരുകാലത്തും മര്യാദ ഉണ്ടായിരുന്നില്ല എന്നും ശാന്തി വില്യംസ് പറഞ്ഞു.

മോഹൻലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് നന്ദിയില്ല. മോഹൻലാൽ വന്ന് കഴിഞ്ഞാൽ നേരെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് പോവുക. എന്നിട്ട് ചോദിക്കുക മീൻകറിയുണ്ടോ എന്നാണ്. അമ്മ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അത് കഴിക്കും. ഞങ്ങളുടെ വീടിനടുത്ത് അന്ന് ഒരു മലയാള ചിത്രം ഷൂട്ടിംഗ് നടക്കുമ്പോൾ കാരിയർ എടുത്ത് വന്ന് ഭക്ഷണം എടുത്ത് കൊണ്ടു പോയ ആളാണ് മോഹൻലാൽ,’ എന്നും ശാന്തി വില്യംസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...