‘മഞ്ഞുമ്മല്‍ ബോയ്‌സ്’ വിവാദം, സിനിമയുടെ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസിലെ തുടർ നടപടികൾക്ക് സ്റ്റേ

Date:

Share post:

മലയാള സിനിമ മാത്രമല്ല, മറ്റ് സിനിമാ ഇൻഡസ്ട്രികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഫെബ്രുവരി 22 ന് റിലീസ്‌ ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. തിയറ്ററുകളിൽ കയ്യടികളും കരച്ചിലും രോമാഞ്ചവും സൃഷ്‌ടിച്ച ചിത്രത്തിന്റെ വലിയ വിജയം സിനിമാ ലോകം ഒന്നടങ്കം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നിരവധി പ്രമുഖർ സിനിമ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉരുത്തിരിഞ്ഞു. സിനിമയുടെ നിർമാതാക്കൾക്കെതിരെയായിരുന്നു വഞ്ചന കുറ്റം ചുമത്തി അരൂർ സ്വദേശി സിറാജ് പരാതി നൽകിയത്.

ഇപ്പോഴിതാ, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. നിർമ്മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് നേരത്തെ മരട് പോലീസ് കേസെടുത്തിരുന്നു. സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.

പണം മുടക്കി സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ വ്യക്തിയാണ് പരാതി നൽകിയ അരൂര്‍ സ്വദേശി സിറാജ്. വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് സിറാജ് ആരോപിക്കുന്നത്. സിനിമയുടെ നിർമാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയതായും സിറാജ് പറയുന്നു. ഷോൺ ആന്റണിയുടെ ഉടമസ്ഥതയിൽ കടവന്ത്രയിൽ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയായിരുന്നു പണം നിക്ഷേപിച്ചത്.

മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്തതിന് ശേഷമായിരുന്നു പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നുണ്ട്. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തുടർ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫിഫ ലോകകപ്പ്; 2034ലെ ആതിഥേയരായി സൗദി അറേബ്യയെ സ്ഥിരീകരിച്ചു

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, 2030ലെ എഡിഷൻ സ്പെയിൻ, പോർച്ചുഗൽ,...

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...