കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
അതേസമയം നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം പുറത്തുവന്നത്. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോള്‍ പുറത്തുവന്നത് . ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. രേഖയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് വ്യക്തമാവുകയാണ്.
എന്നാൽ നാവിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടർ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിർദേശം നൽകിയത്.