കുവൈറ്റിൽ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Date:

Share post:

കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവൈറ്റ് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പ്രധാനമന്ത്രിയും അതിനു പിന്നാലെ മറ്റു മന്ത്രിമാരും എന്ന നിലയിലാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. തുടർന്ന് അമീറിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ പ്രത്യേക മന്ത്രിസഭ യോഗവും ചേർന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ അമീർ അഭിനന്ദിക്കുകയും ചെയ്തു. വലിയ ഉത്തരവാദിത്തമാണെന്ന് ഏറ്റെടുത്തിരിക്കുന്നതെന്ന് ഓർമിപ്പിച്ച അമീർ മാതൃരാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സേവിക്കുന്നതിൽ ഏവരും വിജയം കൈവരിക്കണമെന്നും അദ്ദേഹം ആശംസിച്ചു. വികസന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുക, ഫയലുകൾ, പ്രശ്‌നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഹരിക്കുക, ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വികസിപ്പിക്കുക എന്നീ കാര്യങ്ങൾ കൃത്യമായി നടത്തണമെന്നും അമീർ ആവശ്യപ്പെട്ടു.

ഏപ്രിൽ നാലിന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഡോ.മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് സർക്കാറിന്റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹിനെ അമീർ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. രാജ്യത്തെ 46 മത് കാബിനറ്റാണ് ഇന്ന് നിലവിൽ വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....