ഭക്ഷ്യസുരക്ഷയിൽ എന്നും മുൻപന്തിയിലാണ് യുഎഇ. മാർക്കറ്റുകളിൽ കർശന പരിശോധന നടത്തി മായം കലർന്നതും ഡേറ്റ് കഴിഞ്ഞതുമായുള്ള എല്ലാ ഭക്ഷ്യസാധനങ്ങളും നീക്കം ചെയ്യാറുണ്ട് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി. ഇത്തവണ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് അതോറിറ്റി ജനങ്ങളുമായി പങ്കുവെയ്ക്കുന്നത്. ബോൺ തും മയോണൈസിനെ വിപണികളിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
റിയാദ് നഗരത്തിൽ കഴിഞ്ഞ മാസമുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ ‘ബോൺ തൂം’ എന്ന ബ്രാൻഡിലുള്ള മയോണൈസ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് റിയാദിൽ ഈ മയോണൈസ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അബുദാബിയിലെ മാർക്കറ്റുകളിൽ നിന്നും ബോൺ തും മയോണൈസ് നീക്കം ചെയ്യുന്നത്.
സുരക്ഷിതമല്ലാത്തതും അനാരോഗ്യകരവുമായ ഉൽപ്പന്നങ്ങൾ എമിറേറ്റിൻ്റെ വിപണികളിൽ എത്തുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗങ്ങളും നടപടികളും സ്വീകരിക്കുന്നതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.