അബുദാബിയിൽ റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്കെതിരെ നടപടി; ഏഴ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

Date:

Share post:

അബുദാബിയിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്കെതിരെ നടപടി. നിരവധി ഏജന്റുമാർക്ക് പിഴ ചുമത്തുകയും ബ്രോക്കറേജ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വർഷത്തിന്റെ ആദ്യ പാദത്തോടെ നിയമലംഘനം നടത്തിയ ബ്രോക്കർമാർക്കെതിരെയാണ് അധികൃതർ 50 പിഴ ചുമത്തിയത്.

അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ ഏഴ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പ്രൊഫഷണൽ പെരുമാറ്റം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അവരുടെ ബ്രോക്കറേജ് ഓഫീസിന് 30,000 ദിർഹം പിഴയും ചുമത്തുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് 50,000 ദിർഹം വീതവും പിഴ ചുമത്തി.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാ​ഗമായി ശക്തമായ നിയമങ്ങളാണ് മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിൽ ദുബായ് ലാന്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ റെഗുലേറ്ററി വിഭാഗമായ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിയമ ലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി നിബന്ധനകളും വ്യവസ്ഥകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...