ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ എതിരെ നിന്നാലും ജാസ്മിന്റെ കൈ പിടിച്ച്‌ കുഴപ്പമില്ലെന്ന് ഞാൻ പറയും: ഗബ്രി

Date:

Share post:

ബി​ഗ് ബോസിൽ ഏറെ വിവാദം സൃഷ്ടിച്ച സൗഹൃദമാണ് ​ഗബ്രിയുടേതും ജാസ്മിന്റേതും. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ​ഗബ്രിക്ക് നേരെ വലിയ വിമർശനമാണ് ഉണ്ടായത്. പുറത്തിറങ്ങിയ ശേഷം ​ഗബ്രി നേരിട്ട ചോദ്യമാണ് ജാസ്മിനുമായി പ്രണയമാണോ സൗഹൃദമാണോ എന്ന്. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഗബ്രിക്കില്ല എന്നതും ശ്രദ്ധേയമാണ്. ജാസ്മിനുമായുണ്ടാക്കിയ കോംബോയാണ് ഗബ്രി ഷോയില്‍ നിന്നും പുറത്താകാൻ കാരണമായതെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

പ്രേഷകരുടെ ചില സംശങ്ങൾക്ക് മറുപടി നൽകുകയാണ് ​ഗബ്രി. ഗെയ്മിന്റെ കാര്യത്തില്‍ ആരും എന്നെ എത്ര വേണമെങ്കിലും തെറി വിളിച്ചോട്ടെ. പക്ഷെ എപ്പോള്‍ അത് വ്യക്തി ജീവിതത്തെ ബാധിക്കുന്നോ അതാണ് ബൗണ്ടറി. ജാസ്മിൻ ഒരു പെണ്‍കുട്ടിയാണ്. അവളെക്കുറിച്ച്‌ വരുന്ന ചില കമന്റുകള്‍ വായിക്കുമ്പോള്‍ അത്രയും വിഷമം വരുമെന്നും ​ഗബ്രി പറയുന്നു.

ജാസ്മിന്റെ വീട്ടുകാരെ ടാർഗെറ്റ് ചെയ്യേണ്ടതില്ല. തെറ്റ് പറ്റിയെന്നതിന് ജാസ്മിനെ അത്രയും തരം താണ രീതിയില്‍ ഉപദ്രവിക്കേണ്ട ആവശ്യം ഇല്ല. പുറത്തിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടി അനുഭവിക്കാൻ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതാണെന്നും​ ​ഗബ്രി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എനിക്കറിയാം. അതിനകത്ത് അത്രയും അനുഭവിച്ചാണ് അവള്‍ പുറത്തേക്ക് വരുന്നത്. അവളുടെ കൈ പിടിച്ച്‌ ഞാൻ നില്‍ക്കും. ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ എതിരെ നിന്നാലും ജാസ്മിന്റെ കൈ പിടിച്ച്‌ കുഴപ്പമില്ലെന്ന് ഞാൻ പറയും. മറ്റ് മത്സരാർത്ഥികളുടെ പിആർ ടീമുകള്‍ തനിക്കെതിരെ കണ്ടന്റ് ഉണ്ടാക്കിയത് കൊണ്ട് തനിക്ക് നെഗറ്റീവ് ഇമേജ് വന്നെന്നും ഗബ്രി പറയുന്നു. പുറത്തിറങ്ങിയ ശേഷം ഞാൻ‍ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കും കുടുംബത്തിനുമേ അറിയൂ.

നിങ്ങള്‍ക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. എന്റെ കമന്റ് ബോക്സില്‍ അതിന്റെ ഒരു ശതമാനമേ നിങ്ങള്‍ കാണൂ. എന്റെ കുടുുംബവും എന്നെ ഇഷ്ടപ്പെടുന്നവരും കടന്ന് പോയതിനെക്കുറിച്ച്‌ അവർക്കും എനിക്കേ അറിയൂ. ഇപ്പോള്‍ പോലും അവർ ഓപ്പണായി എന്നോട് പറഞ്ഞിട്ടില്ല. അപ്പനൊന്നും വ്യക്തമായി പറഞ്ഞിട്ടില്ല. ഇങ്ങനെയാണ് ഉണ്ടായത്, എനിക്കിത്ര വിഷമമായെന്നൊന്നും പറഞ്ഞിട്ടില്ല. അവർ ചോദിച്ചത് നീ ഓക്കെയാണോ എന്നാണ്.തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ഈ ലോകത്ത് ആരും ഇല്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നൊന്നും പറയുന്നില്ല. കല്ലെറിഞ്ഞ് ചോര വന്ന് വേദനിച്ചെന്ന് മനസിലായിട്ടും വീണ്ടും പാറ ടിപ്പറില്‍ കൊണ്ട് വന്ന് തലയിലിടരുത്. അത് തെറ്റാണ്. അത്രയും ലെവലിലേക്ക് പോകരുതെന്നും ഗബ്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...