എം.എസ് ധോണിയുടെ പേരിൽ വരുംവർഷങ്ങളിൽ ചെന്നൈയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് മുൻ ദേശീയ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. ധോണി ചെന്നൈയുടെ ദൈവമാണ്. ഇന്ത്യക്ക് രണ്ട് തവണ ലോകകപ്പും നിരവധി തവണ ചെന്നൈയെ ഐപിഎൽ ചാമ്പ്യന്മാരുമാക്കിയ താരമാണ് ധോണിയെന്നാണ് റായുഡു പറഞ്ഞത്.
‘എം.എസ് ധോണി ചെന്നൈയുടെ ദൈവമാണ്. എനിക്കുറപ്പാണ്, വരുംവർഷങ്ങളിൽ ചെന്നൈയിൽ എം.എസ് ധോണിയുടെ പേരിൽ ക്ഷേത്രങ്ങൾ പണിയും. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചെന്നൈക്ക് നിരവധി ഐ.പി.എൽ കിരീടങ്ങളും കൊണ്ടുവന്നു. ധോണി ഒരു ഇതിഹാസവും ആൾക്കൂട്ടത്തിൽ എല്ലാവരും ആഘോഷിക്കുന്ന ആളുമാണ്. ചെന്നൈയിൽ ഇത് ധോണിയുടെ അവസാന മത്സരമാണെന്ന് അവർ കരുതുന്നുണ്ടാവാം’ എന്നാണ് അമ്പാട്ടി റായുഡു തുറന്നുപറഞ്ഞത്.
ഐപിഎല്ലിന്റെ പുതിയ സീസണിൽ അതിഗംഭീര പ്രകടനമാണ് ചെന്നൈ കാഴ്ചവെയ്ക്കുന്നത്. മാത്രമല്ല, കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസിനെതിരെ ജയിച്ച് പ്ലേഓഫ് ലിസ്റ്റിൽ സജീവമായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്.