കളഞ്ഞു കിട്ടിയ വാച്ച് പോലിസിൽ ഏല്പിച്ച് മാതൃകയായി ഭിന്നശേഷിക്കാരനായ കുട്ടി, ആദരവ് നൽകി ദുബായ് പോലിസ്

Date:

Share post:

പൊതുസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ വാച്ച് പോലീസിലേൽപ്പിച്ച് മാതൃകയായി മുഹമ്മദ് അയാൻ യൂനി എന്ന ബാലൻ. മുഹമ്മദിന്റെ സത്യസന്ധതയെ ആദരികാതിരിക്കാതിരിക്കാൻ ദുബായ് പോലീസിന് കഴിഞ്ഞില്ല. ഇതിന് മുൻപും പലരും പലതും കളഞ്ഞു കിട്ടി പോലീസിൽ ഏൽപ്പിച്ച വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത? ഉണ്ട്, ഭിന്നശേഷിക്കാരനായ കുട്ടിയാണ് മുഹമ്മദ് അയാൻ യൂനി. ഈ കൊച്ചു മിടുക്കന്റെ സത്യസന്ധത ലോകത്തിന് തന്നെ മാതൃകയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മുഹമ്മദ് അയാൻ യൂനി തന്റെ പിതാവിനൊപ്പം ഒരു ടൂറിസ്റ്റ് ഏരിയയിലൂടെ നടക്കുമ്പോഴാണ് വാച്ച് കളഞ്ഞുകിട്ടിയത്. നേരത്തേ, ഒരു വിനോദസഞ്ചാരി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പേ തന്റെ വാച്ച് നഷ്‌ടപ്പെട്ടതായി പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് കളഞ്ഞുകിട്ടിയ വാച്ച് പോലീസിൽ ഏൽപ്പിക്കുന്നത്. തുടർന്ന് വാച്ചിന്റെ അവകാശിയായ വിനോദസഞ്ചാരിയ്ക്ക് പോലീസ് വാച്ച് നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

മുഹമ്മദിന്റെ ഈ പ്രവൃത്തിക്ക് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം ഒരു ഹ്രസ്വ ചടങ്ങിൽ വെച്ച് അവനെ ആദരിക്കുകയും ചെയ്തു. നമുക്ക് സ്വന്തമല്ലാത്തതൊന്നും നമ്മുടെ കൈവശം ഇരിക്കാൻ പാടില്ല. അവകാശികൾക്ക് അത് തിരികെ നൽകുക തന്നെ വേണം.മുഹമ്മദ്‌ വരും തലമുറകൾക്ക് കൂടി മാതൃകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...