പ്ലേ ഓഫിൽ അഡ്മിഷൻ പ്രതീക്ഷിച്ചിരിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കാണ് ടീമിന് വിനയായിരിക്കുന്നത്. ക്യാപ്റ്റൻ ഋഷഭ് പന്തിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.
സീസണിൽ ഡൽഹിയുടെ മൂന്ന് മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്ക് ആവർത്തിക്കപ്പെട്ടതോടെ ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം കണക്കിലെടുത്താണ് വിലക്ക്. ഇതോടെ നാളെ ആർസിബിക്കെതിരെ നടക്കുന്ന നിർണായക മത്സരം താരത്തിന് നഷ്ടമാകും. സീസണിൽ മൂന്നാം മത്സരത്തിലും കുറ്റം ആവർത്തിക്കപ്പെട്ടതോടെയാണ് ഋഷഭ് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും ലഭിച്ചത്. താരത്തെ കൂടാതെ ടീം അംഗങ്ങളും പിഴയടയ്ക്കണം. 12 ലക്ഷമോ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണോ കുറവ് ആ തുകയാണ് ടീം അംഗങ്ങൾ അടയ്ക്കേണ്ടത്.
നിലവിൽ ഐപിഎൽ പട്ടികയിൽ 12 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും ശിക്ഷ ലഭിച്ചിരുന്നു.