വരുമാനത്തിൽ വീണ്ടും വർധനവുമായി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി

Date:

Share post:

പ്രവർത്തന മേഖലയിൽ വീണ്ടും ഉയർച്ച കൈവരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (​ദീവ). 2024-ന്റെ ആദ്യപാദത്തിൽ 5.8 ബില്യൺ ദിർഹം വരുമാനവുമായി ദീവ കുതിപ്പ് തുടരുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 6.7 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024ലെ ഒന്നാം പാദത്തിൽ 65.1 കോടി ദിർഹമാണ് ദീവയുടെ അറ്റാദായം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 76.3 കോടി ദിർഹത്തിൽ നിന്ന് അറ്റാദായത്തിൽ കുറവുണ്ട്. എന്നാൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രവർത്തന ലാഭം 11.6 ശതമാനം ഉയർന്ന് 99.5 കോടി ദിർഹമായിട്ടുണ്ട്.

ദുബായിയുടെ വികസനത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് ഇതിനോടകം വൈദ്യുതി, ജലവിതരണ ചുമതലയുള്ള ദീവ നടപ്പിലാക്കിയിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കുന്ന വലിയ പ്ലാന്റ്. 2026-ൽ പുതിയ പ്ലാന്റ് പൂർത്തിയാകുന്നതോടെ ഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030-ഓടെ സൗരോർജവും മാലിന്യങ്ങളിൽ നിന്നുള്ള ഊർജവും ഉപയോഗിച്ച് 100 ശതമാനം ഉപ്പുവെള്ളവും ശുദ്ധീകരിക്കാനാണ് ദീവ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...