‘അപ്രതീക്ഷിത സമരം’ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ, പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാൻ മാനേജ്മെന്റ്

Date:

Share post:

ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാർ അപ്രതീക്ഷിത സമരം പിൻവലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ മിന്നൽ പണിമുടക്കിന് തിരശ്ശീല വീഴുന്നത്. അതോടൊപ്പം തന്നെ, 25 ജീവനക്കാരെ പിരിച്ചുവിട്ടു എന്നറിയിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഇനി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നു പൊങ്ങും.

ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതിന്റെ വിശദാംശങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തൊഴിൽ നിയമ ലംഘനം നടന്നുവെന്നായിരുന്നു ഡൽഹി റീജനൽ ലേബർ കമ്മിഷണറുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനം. മാത്രമല്ല, ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചിരുന്നില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുത. ഡൽഹി റീജനൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലായിരുന്നു ഈ വിമർശനം.

ഇതിനിടെ,സമരമുഖത്തുള്ള 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകി എന്ന തരത്തിലുള്ള അഭ്യൂഹവുമുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ് എന്നുമായിരുന്നു റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയോടെ അപ്രതീക്ഷിതമായാണ് അസുഖ ബാധിതരാണെന്ന പേരിൽ കാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങി, ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും വിധം മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് അറിയിച്ചിരുന്നു. എയർ‍ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സർവീസുകളാണ്. എന്നാൽ മിന്നൽ പണിമുടക്ക് മൂലം 85 സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....