‘എന്റെ മുത്തച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി’; അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ഞാറ്റ

Date:

Share post:

മലയാള സിനിമാ ആരാധകർ ഉറ്റുനോക്കുന്ന താരപുത്രിയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റ. തന്റെ കുടുംബത്തിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ എപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള കുഞ്ഞാറ്റ ഇപ്പോൾ തന്റെ അമ്മയായ ആശയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്.

ആശയ്ക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെയാണ് മനോജ് കെ ജയന്റെ ഭാര്യയ്ക്ക് കുഞ്ഞാറ്റ ജന്മദിനാശംസ നേർന്നത്. കൂടാതെ ‘എന്റെ മുത്തച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി’ എന്ന് പറയുന്ന ഒരു കുറിപ്പും കുഞ്ഞാറ്റ പങ്കുവെച്ചിട്ടുണ്ട്. “അമ്മയ്ക്ക് ജന്മദിനാശംസകൾ. ഇന്നത്തെ ദിവസം അമ്മയ്ക്ക് ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ! പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്, ഉമ്മ. എന്റെ മുത്തച്ഛൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരീ, നിങ്ങളെ ഞങ്ങളെല്ലാം സ്നേഹിക്കുന്നു” എന്നാണ് കുഞ്ഞാറ്റ സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഉർവശിയുമായി വിവാഹബന്ധം വേർപെടുത്തിയ മനോജ് കെ ജയൻ 2011-ലായിരുന്നു ആശയെ വിവാഹം കഴിച്ചത്. മനോജ് കെ ജയനും ആശയ്ക്കും അമൃത് എന്ന ആൺകുട്ടി ആണ് ഉള്ളത്. ആശയ്ക്ക് ആദ്യ വിവാഹത്തിൽ ശ്രേയ എന്നൊരു മകളുണ്ട്. മനോജ് കെ ജയൻ്റെ പിതാവും പ്രശസ്ത‌ സംഗീതജ്ഞനുമായ കെ.ജി ജയൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പൊട്ടിക്കരയുന്ന ആശയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആശയ്ക്ക് ജയനോടുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു അവ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...