യുഎഇയിൽ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ വീണ്ടും വിലയിൽ കുറവ്. തുടർച്ചയായ മൂന്നാമത്തെ മാസമാണ് വിലയിൽ കുറവുവന്നിരിക്കുന്നത്. പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.03 ദിർഹമാണ് പുതിയ വില.സെപ്റ്റംബറിൽ ഇത് 3.41 ദിർഹമായിരുന്നു വില.
സെപ്റ്റംബറിൽ 3. 30 ദിർഹം വിലയുണ്ടായിരുന്ന സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറിൽ ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറയുകയും ചെയ്തു. യുഎഇയിൽ ഡീസല്‍ വിലയിലും കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ വില ലിറ്ററിന് 3.76 ദിർഹമായി ഒക്ടോബറിൽ നിരക്ക് കുറഞ്ഞു.