ഐപിഎൽ സീസൺ അവസാനിക്കുന്നതിന് മുമ്പുതന്നെ ക്രിക്കറ്റ് ആരാധകർ ട്വൻ്റി-20 ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങിക്കഴിഞ്ഞു. ഈ സമയത്ത് ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജെഴ്സി അവതരിപ്പിച്ചിരിക്കുകയാണ് അഡിഡാസ്. വളരെ വ്യത്യസ്തമായ രീതിയിൽ ഹെലികോപ്റ്ററിൽ പറത്തിയാണ് ജെഴ്സി അവതരിപ്പിച്ചത്.
ജെഴ്സിയുടെ കഴുത്ത് വി ആകൃതിയിലാണ് നൽകിയിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സും കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുള്ള ജെഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളും നൽകിയിട്ടുണ്ട്. ഇന്ന് മുതൽ സ്റ്റോറുകളിൽ നിന്ന് നേരിട്ടും ഓൺലൈനായും ജെഴ്സി ആരാധകർക്ക് വാങ്ങാൻ സാധിക്കുമെന്നും അഡിഡാസ് അറിയിച്ചു. അഡിഡാസ് സമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ജെഴ്സി അവതരിപ്പിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
ജൂൺ രണ്ടിനാണ് ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ലോകകപ്പ് ടീമിലെ താരങ്ങൾ.
One jersey. One Nation.
Presenting the new Team India T20 jersey.Available in stores and online from 7th may, at 10:00 AM. pic.twitter.com/PkQKweEv95
— adidas (@adidas) May 6, 2024