ഫഹദിൻ്റെ ‘ആവേശം’ നിങ്ങളുടെ സ്വീകരണ മുറിയിലേയ്ക്ക്; റിലീസ് എന്നാണെന്ന് അറിയേണ്ടേ?

Date:

Share post:

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിപ്പ് തുടരുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഒടിടിയിലേയ്ക്ക്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുക. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നാണ് റിപ്പോർട്ട്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യത്തെ 150 കോടി ചിത്രവുമാണ് ആവേശം. മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ ആവേശമുള്ളത്. ആഗോളതലത്തിൽ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത‌ ആവേശം ഏപ്രിൽ 11-നാണ് തിയേറ്ററുകളിൽ എത്തിയത്.

ബംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...