മലയാള സിനിമയിലും സീരിയലിലും അമ്മയായും പെങ്ങളായും ബന്ധുവായും ശത്രുവായുമെല്ലാം എത്തി നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കിയ നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. 350-ലധികം സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
‘ചില്ല്’, ‘കരിയിലക്കാറ്റുപോലെ’, ‘രാജാവിന്റെ മകന്’, ‘ജാഗ്രത’, ‘കിരീടം’, ‘എന്റെ സൂര്യപുത്രിക്ക്’, ‘കൗരവര്‍’, ‘സ്ഫടികം’, ‘അനിയത്തിപ്രാവ്’, ‘ഹരികൃഷ്ണന്‍സ്’, ‘മാട്ടുപ്പെട്ടി മച്ചാന്’,’അമ്മയാണെ സത്യം’, ‘ആദ്യത്തെ കണ്മണി’, ‘തച്ചോളി വര്‍ഗീസ് ചേകവര്‍’, ‘പ്രിയം’, ‘പഞ്ചവര്‍ണതത്ത’, ‘ആകാശഗംഗ 2’ തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത വേഷമിട്ടിട്ടുണ്ട്. വെള്ളിത്തിരയിൽ വേഷ പകർച്ചകൾ നടത്താൻ ഇനി ഈ അനശ്വര കലാകാരിയില്ല, പ്രണാമം.