‘ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല’, സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശന വിലക്ക് 

Date:

Share post:

സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം എന്നത് നിർബന്ധമാണ്. ഈ നിയമപ്രകാരം ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ പുരുഷന്മാർക്ക് പ്രവേശനം അനുവദിക്കുകയുള്ളു. മാത്രമല്ല, വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ അറ്റകുറ്റപണികൾക്കായി പുരുഷന്മാരെ കടയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് വേണ്ടി തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയാത്ത രീതിയിലായിരിക്കും രൂപകല്പന.

കടയുടെ മുൻഭാഗത്ത് ഒരു റിസപ്ഷൻ ഏരിയയും ഡിസ്പ്ലേ ഏരിയയും ഉണ്ടായിരിക്കണം. ഈ ഏരിയ ജോലി സ്ഥലത്തു നിന്ന് വേർതിരിച്ചിരിക്കുകയും വേണം. കടകളിൽ എല്ലാത്തരം പുകയില ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എല്ലാ തയ്യൽ കടകളും വാണിജ്യ റജിസ്ട്രേഷൻ നേടിയിരിക്കണം. സിവിൽ ഡിഫൻസ് നിയമങ്ങൾ പാലിക്കുന്നതിനുള്ള സൗകര്യങ്ങളും കടയിൽ ഉണ്ടായിരിക്കണം.

അകത്തെ ജോലിസ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അനുവാദമില്ല. എന്നാൽ, കടയുടെ പുറത്ത് സുരക്ഷാ ക്യാമറകൾ സ്ഥാപിപിച്ചിരിക്കണം. എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ക്യുആർ കോഡ്, ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികൾ, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ കടയുടെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ ഒന്നും തന്നെ പതിക്കരുതെന്നും സൗദി വാണിജ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...