ഒടുവിൽ എഴുത്തിനോട് അദ്ദേഹം വിട ചൊല്ലി. പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാംഗവുമായ ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (75) ഇനി ഓർമ്മകളിൽ. രാജകുടുംബാംഗം എന്നതിനുമപ്പുറം സൗദിയിലേയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെയും എറ്റവും പ്രശസ്തനായ കവി കൂടിയായിരുന്നു ബദർ രാജകുമാരൻ.
കവിത, അഭിമാനം, വിലാപം, രാജ്യത്തിന്റെയും അറബ് ലോകത്തെയും സാമൂഹികവും രാഷ്ട്രീയവുമായ യാഥാർഥ്യങ്ങൾ എന്നീ കാര്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ രചനകളും ജീവൻ തുടിക്കുന്ന ഓർമകളായി എന്നും ഓരോരുത്തരുടെയും മനസ്സിൽ മായാതെ നിൽക്കും.