പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് അംഗീകാരം നൽകി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രധാന സ്ഥലങ്ങളിൽ ബസുകൾക്കും ടാക്‌സികൾക്കുമായുള്ള പാതകൾ നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് പ്രധാന റൂട്ടുകളിലായി മൊത്തം 13.1 കിലോമീറ്റർ ദൈർഘ്യമാണ് വർധിപ്പിക്കുക. 2025-നും 2027-നും ഇടയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.
പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിൻ്റെ സമർപ്പിത ബസ് പാതകളുടെ ശൃംഖല 20.1 കിലോമീറ്ററായി വികസിപ്പിക്കും. യാത്രാ സമയം കുറയ്ക്കുക, ബസ് ഷെഡ്യൂളുകൾ പാലിക്കുന്നത് മെച്ചപ്പെടുത്തുക, പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക, ടാക്സി സേവനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക, ഗതാഗത മോഡ് സംയോജനം മെച്ചപ്പെടുത്തുക, മലിനീകരണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമർപ്പിത ബസ് പാതകളുടെ വിപുലീകരണം തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വിവിധ റൂട്ടുകളിൽ 24 ശതമാനം മുതൽ 59 ശതമാനം വരെ യാത്രാ സമയം കുറയ്ക്കാനും സഹായിക്കും. ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർടിഎ വിവിധ പദ്ധതികളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ലോഞ്ച് ചെയ്തതിന് ശേഷം സാംസങ് സ്മാർട്ട്ഫോണുകളിലെ ഡിജിറ്റൽ നോൾ കാർഡ് ഉപയോഗം ഇരട്ടിയായതായും ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
#RTA announces dedicated Bus and Taxi Lanes extending 13 km on 6 streets and that the digital nol card use on Samsung smartphones has doubled since the launch.
To read RTA’s latest news, visit our website https://t.co/d59n6xYb3x pic.twitter.com/1YfjcD9g6r— RTA (@rta_dubai) May 4, 2024