നിങ്ങൾ നഴ്സാണോ, ബെൽജിയത്തിലേക്ക്‌ പറക്കാം സൗജന്യമായി

Date:

Share post:

ദിനം പ്രതി നഴ്സുമാർക്ക് കൂടുതൽ‌ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ സൗജന്യ നിയമനം നടക്കുന്നു. 60 ഒഴിവുകളിലേക്കാണ് നിയമനം. നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ചുരുങ്ങിയത് 1 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 35 വയസ്സാണ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും. ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും. പരിശീലന കാലത്ത് 15,000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 09.05.2024. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...