അവധിക്കാലമല്ലേ, കുഞ്ഞുങ്ങൾ കളിച്ചുനടക്കേണ്ട സമയം. കൂട്ടുകാരുമൊത്ത് കളിക്കാൻ സാധിക്കാത്തവർ ടിവിയും ഫോണും കണ്ട് സമയം കളയുന്നു. കൊല്ലം ഇരവിപുരത്ത് പുത്തനഴിക്കോം പുരയിടം കോണ്‍വെന്റ് നഗറില്‍ താമസിക്കുന്ന സാന്ദ്ര മരിയ എന്ന കൊച്ചുമിടുക്കി അവധിക്കാലം ചെലവഴിക്കുന്നത് ഇങ്ങനെയൊന്നും ആയിരുന്നില്ല.
സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം കണ്ടെത്താൻ അവൾ മെഴുകുതിരി വിൽപ്പന നടത്തുകയാണ്. സാന്ദ്ര മെഴുകുതിരി വിൽപ്പന നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ ശ്രദ്ധനേടിയിരുന്നു. ചെറിയപ്രായത്തിൽ വലിയ കാര്യങ്ങൾ ചെയ്യുന്ന സാന്ദ്രയുടെ വീഡിയോ വ്യവസായി ബോബി ചെമ്മണ്ണൂരും കാണാനിടയായി.
പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ കൊച്ചുമിടുക്കിയ്ക്ക് വലിയ സഹായം ചെയ്ത് നൽകി ബോചെ. ബോചെ പാർട്ണർ എന്ന ബ്രാൻഡില്‍ സാന്ദ്രക്കുട്ടിയ്ക്ക് ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ഇനിയുള്ള കാലം സുഖമായി ജീവിക്കാനാണ് ബോചെ പാർട്ണർ ഫ്രാഞ്ചൈസി നല്‍കിയത്. ഇത് കൂടാതെ ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ബോചെ ഉറപ്പുനല്‍കി. ബോചെ ഫാൻസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക സമ്മാനമായാണ് ഈ കൊച്ചുകുട്ടിക്ക് ബോചെ ഫ്രാഞ്ചൈസി ലഭിച്ചത്. ബോചെ ടീ സ്‌റ്റോക്ക് സൗജന്യമായി നല്‍കി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രമോഷനും ബോചെ നിർവഹിച്ചു.
ബോചെ ടീ ഒരു പായ്ക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും.
ബമ്പർ പ്രൈസ് 25 കോടി രൂപയാണ്. www.bochetea.com എന്ന വെബ്‌സെറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്‌സെറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും അറിയിക്കും.
https://www.facebook.com/shafeek.sha.5492/videos/401876906014068