ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർ സ്റ്റാറിലേയ്ക്ക്; സ്റ്റൈൽ മന്നന്റെ ജീവിതം സിനിമയാകുന്നു

Date:

Share post:

സാധാരണക്കാരനായി ജീവിതം തുടങ്ങി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു നടനാകുക എന്നതിലുപരി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഓട്ടത്തിനിടയിൽ അഭിനയ രം​ഗത്തേയ്ക്കെത്തിയ രജനികാന്ത് തമിഴ് സിനിമാ പ്രക്ഷകരുടെ മനസിൽ ചിരകാല പ്രതിഷ്ഠ നേടുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുകയാണ്.

രജനികാന്തിന്റെ ജീവിതം ബോളിവുഡിലാണ് സിനിമയാക്കുന്നത്. പ്രമുഖ നിർമ്മാതാവായ സാജിദ് നദിയാവാലയാണ് ചിത്രം നിർമ്മിക്കുക. രജനികാന്തും അദ്ദേഹത്തിൻ്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് നദിയാവാല. രജനികാന്ത് എന്ന താരത്തിനപ്പുറം രജനികാന്ത് എന്ന മനുഷ്യനെയാണ് ചിത്രീകരിക്കുകയെന്നും സിനിമാപ്രേമികൾക്ക് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ അടുത്ത് മനസിലാക്കാൻ സാധിക്കുമെന്നും നദിയാവാല വ്യക്തമാക്കി. അതേസമയം സിനിമയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബസ് കണ്ടക്ടറായി ജീവിതം തുടങ്ങിയ രജനികാന്ത് 1975ൽ പുറത്തിറങ്ങിയ അപൂർവ്വ രാ​ഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാരം​ഗത്തേയ്ക്കെത്തുന്നത്. പിന്നീടിങ്ങോട്ട് വിവിധ ഭാഷകളിൽ എണ്ണമറ്റ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം തമിഴ്നാടിന്റെ മുഖമായി മാറുകയായിരുന്നു. പ്രായത്തെ വെല്ലുന്ന അഭിനയ ചാരുതയോടെ ഇന്നും തമിഴ് സിനിമാ ഇന്റസ്ട്രിയിൽ സജീവമായ രജനികാന്ത് എന്നും ആരാധകർക്ക് ആവേശമാണ്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...