നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് നെസ്റ്റോ; പകരം വയ്ക്കാനില്ലാത്ത ഷോപ്പിംഗ് അനുഭവം

Date:

Share post:

ചില്ലറവില്‍പ്പന രംഗത്തെ അതികായരായ നെസ്റ്റോ ഗ്രൂപ്പ് നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ഷാര്‍ജ അല്‍നഹ്ദയിലാണ് നെസ്റ്റോ മിയ മാൾ തുറന്നത്. പാര്‍ക്കിംഗ് ഉൾപ്പടെ 7 നിലകളിലായി ആറ് ലക്ഷം ചതുരശ്ര അടിയിലാണ് നെസ്റ്റോയുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഷോപ്പിംഗിനെ പകരംവയ്ക്കാനില്ലാത്ത അനുഭവമാക്കുന്നതാണ് നെസ്റ്റോയുടെ നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റ്.

ലോകോത്തര നിലവാരത്തിലുളള ബ്രാന്‍ഡുകൾ ഒരു മാളിനുളളില്‍ ലഭ്യമാണ്. തുണിത്തരങ്ങൾക്കും ഫുട് വെയറിനും ഇലക്ടോണിക്സ് ഉല്‍പ്പന്നങ്ങൾക്കും വിശാലമായ ഏരിയകൾ. കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനും ഓഫറുകളും മറ്റൊരു പ്രത്യേകതയാണ്. കുട്ടികളുടെ വിഭാഗവും അതിവിശാലമാണ്. ഏതൊരാൾക്കും അവരുടെ പോക്കറ്റ് അറിഞ്ഞ് മികവുറ്റ സാധനങ്ങൾ തെരഞ്ഞെടുക്കാനുളള അവസരമാണ് നെസ്റ്റോ ഒരുക്കിയിരിക്കുന്നത്.

രണ്ട് നിലകളിലായി പാര്‍ക്കിംഗ് സൗകര്യം, നാല് നിലകളിലായി സുരക്ഷിത ഷോപ്പിംഗ്, കസ്റ്റമര്‍ സര്‍വ്വീസ്, ഫുട് കോര്‍ട്ട് എന്നിവയാണ് നൂറാമത് ഹെപ്പര്‍മാര്‍ക്കറ്റിലുളളത്. വലിയ ക്യൂവില്‍ അകപ്പെടാതിരിക്കാന്‍ ഓരോ ഫ്ലോറിലും ക്യാഷ് കൗണ്ടറുകളും തയ്യാറിക്കിയിട്ടുണ്ട്. നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്‍കുന്ന ഓഫറുകളും വെത്യസ്തമാണ്. ആദ്യ മൂന്ന് ദിവസങ്ങ‍ളില്‍ ഓരോ മണിക്കൂറിലും മൂന്ന് ഭാഗ്യശാലികളെ വീതം തെരഞ്ഞെടുക്കുന്നുണ്ട്.

നാടന്‍ തനിമയും വിദേശ സംസ്കാരവും ഒരുമിപ്പിക്കുന്ന രീതിയിലാണ് നെസ്റ്റോ നൂറാമത് ഹെപ്പര്‍മാര്‍ക്കറ്റിലെ കാ‍ഴ്ചകൾ ഒരുക്കിയിട്ടുളളത്. നെസ്റ്റോ കുടുംബാംഗങ്ങളുടേയും ഉപഭോക്താക്കളുടേയും സാനിധ്യത്തില്‍ ചെയര്‍മാര്‍ കെ.പി ബഷീര്‍ നാടമുറിച്ച് നൂറാമത് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...