സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഹജ് തീർഥാടകർക്കായി നുസുക് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി. തീർഥാടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി.
വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർക്ക് ഈ കാർഡ് നിർബന്ധമാണ്.
ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി നേടാനാകും. ‘നുസ്ക് കാർഡ്’ അച്ചടിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ്. പുണ്യസ്ഥലങ്ങളിലെ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടിയാണിത്. ‘നുസ്ക്’, ‘തവക്കൽന’ എന്നീ ആപ്ലിക്കേഷനുകളിൽ ഇതിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാകും. തീർഥാടകരെ എളുപ്പത്തിൽ തിരിച്ചറിയാനും പരിശോധിക്കാനും കാർഡ് സഹായകമാകും. അതുവഴി അനധികൃത പ്രവേശനം തടയാനും സാധിക്കും.
https://twitter.com/HajMinistry/status/1785314379279319309?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1785314379279319309%7Ctwgr%5Eb066220a985a67d5163aea976de4ae84a200dc4d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fsaudi-arabia-launches-nusuk-card-for-haj-pilgrims-3018640%2F