ആലിപ്പഴം ആർക്കാ ഇഷ്ടമല്ലാത്തത്. ആലിപ്പഴം പെയ്യുന്നത് കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ശക്തമായി ആലിപ്പഴം പെയ്താലോ? ഇത്തിരി പാടുപെടും. വിമാനത്തിലേക്ക് ശക്തമായി ആലിപ്പഴം പെയ്താൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
കഴിഞ്ഞ ദിവസം ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് ഭുവനേശ്വർ-ഡൽഹി വിസ്‌താര വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്‍റെ മുൻവശം ആലിപ്പഴ വർഷത്തിൽ ഭാഗികമായി തകർന്നു.
വിമാനം പറന്നുയർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടാവുകയായിരുന്നു. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിന് വിള്ളലുണ്ടായതായാണ് റിപ്പോർട്ട്. ആലിപ്പഴ വീഴ്ചയെത്തുർന്ന് വിമാനം ഉടൻ തിരികെ ഇറക്കി. തുടര്‍ന്ന് വിമാനം റൺവേയിലേക്ക് മടങ്ങി. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.