സംസ്ഥാനത്ത് നാളെ ഈദ് അൽ ഫിത്തർ പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മെയ് 3ന് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫിസർ വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു. കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിൽ പരീക്ഷകൾക്ക് മാറ്റമില്ല.
കേരള സർവകലാശാല നാളെ മുതൽ തുടങ്ങാൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മെയ് 4ലേക്ക് മാറ്റി.
നാളെ നടത്താനിരുന്ന ജെ.ഡി.സി പരീക്ഷയും ബുധനാഴ്ചയിലേക്ക് മാറ്റി.