യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ന്റെ ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 27.6 ശതമാനത്തിൻ്റെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, എയർ ക്രാഫ്റ്റ് മൂവ്മെന്റിൽ 23.9 ശതമാനത്തിന്റെയും കാർഗോ ഓപ്പറേഷനിൽ 15.4 ശതമാനത്തിന്റെയും വർധനവുണ്ടായിട്ടുണ്ട്. ഖത്തറിലേയ്ക്കുള്ള യാത്രക്കാർക്ക് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ട്രാൻസിറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് വിമാനത്താവളത്തെ ആയതിനാലാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നത്.
2024ൽ സ്കൈ ട്രാക്‌സ് എയർപോർട്ട് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയിരുന്നു. വരും വർഷങ്ങളിലും ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ്