മെയ് മാസത്തിൽ യുഎഇയിലെ പെട്രോൾ വില ഉയരുമോ, നാളെ അറിയാം

Date:

Share post:

യുഎഇയുടെ ഇന്ധനവില കമ്മിറ്റി മെയ് മാസത്തെ പുതുക്കിയ റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.

ഏപ്രിലിൽ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആഗോള എണ്ണവില വർദ്ധിച്ചതിനാൽ അടുത്ത മാസത്തേക്ക് പ്രാദേശികമായി പെട്രോൾ വില ഉയർന്നേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുൻ മാസത്തെ അപേക്ഷിച്ച് 2024 ഏപ്രിലിൽ പെട്രോൾ വിലയിൽ ബാരലിന് ശരാശരി 4.53 ഡോളർ വർധനയുണ്ടായിരുന്നു.

സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 3.15 ദിർഹം, 3.03 ദിർഹം, 2.96 ദിർഹം എന്നിങ്ങനെയാണ് . ഗതാഗത കമ്പനികളും വാഹന ഉടമകളും യുഎഇയിലെ പെട്രോൾ വില അറിയാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഉണ്ടായ വെള്ളപ്പൊക്ക കെടുതിയിൽ നിന്നും കരകയറി വരുകയാണ് രാജ്യം. പെട്രോൾ വില ഇരുട്ടടി ആകില്ല എന്ന ആശ്വാസത്തിലാണ് ഒരു വിഭാ​ഗം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...