‘സിനിമയ്ക്കുള്ളിലെ സിനിമ, നായകൻ ഡേവിഡ് പടിക്കൽ’, ‘നടികർ’ ട്രെയിലർ പുറത്തിറങ്ങി 

Date:

Share post:

സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി ലാൽ ജൂനിയറിന്റെ ‘നടികർ’. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ സിനിമാ ജീവിതമാണ് നടികർ പറയുന്നത്. ടൊവിനോ തോമസാണ് ഡേവിഡ് പടിക്കലായെത്തുന്നത്. ചിത്രത്തിൽ ഭാവനയാണ് നായിക. സൗബിനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർക്കുണ്ട്. ചിത്രം മെയ് മൂന്നിന് തിയറ്ററുകളിലെത്തും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികർ’ അലൻ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. മാത്രമല്ല, പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീന്‍ യര്‍നേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, മധുപാല്‍, ഗണപതി, വിജയ് ബാബു, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

View this post on Instagram

A post shared by Think Music India (@thinkmusicofficial)

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിന്റെ ക്യാമറാമാൻ. നേഹ എസ് നായര്‍, യക്സന്‍ ഗാരി പെരേര, എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...