ബിഗ് ബോസ്സിൽ വളരെ സജീവമായ താരവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ വിമർശനവും ഏറ്റുവാങ്ങുന്നത് ജാസ്മിനാണ്. ബിബി പ്രേഷകർക്കിടയിൽ വീണ്ടും ജാസ്മിൻ ചർച്ചാവിഷയമാകുകയാണ്. മോഹൻലാലിനോട് ജാസ്മിൻ ബഹുമാനക്കുറവ് കാണിച്ചെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ചൂണ്ടിക്കാട്ടിയാണ് പ്രേഷകരുടെ പുതിയ പരാതി. ജാസ്മിന്റെ തെറ്റുകള്‍ ലാലേട്ടൻ ചൂണ്ടിക്കാണിച്ചപ്പോള്‍ ദേഷ്യത്തോടെ ജാസ്മിൻ പ്രതികരിച്ചുവെന്നാണ് ചിലർ പറയുന്നത്. വീട്ടില്‍ വസ്ത്രങ്ങള്‍ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസ്മിന്റെ മുഖം മാറിയെന്നും പ്രേഷകരിൽ പലരും കമന്റ് ചെയ്യുന്നു.
ചോദിക്കുമ്പോള്‍ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാൻ പറയുന്നതെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. അപ്പോഴും ജാസ്മിൻ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ ചർച്ചയാകുന്നുണ്ട്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുൻപില് നേരെ നിന്ന് സംസാരിക്കാൻ ഉള്ള ക്വാളിറ്റി നിനക്കില്ലെന്നും ബിസ് ബോസ് ആയതുകൊണ്ടും അവിടെ നിന്നെ പോലുള്ള ക്വാളിറ്റി കുറഞ്ഞ ആളുകളെ ഷോയുടെ നിലനില്പിന് ആവശ്യം ആയതു കൊണ്ടും മാത്രമാണ് നിനക്കൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ലാലേട്ടനോട് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത് തന്നെയെന്നാണ് ഒരു പ്രഷകർ കമന്റായി രേഖപ്പെടുത്തിയത്.