അബുദാബിയിൽ ഇനി മാസ്ക് വേണ്ടെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി

Date:

Share post:

യുഎഇയിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് ഇനി നിർബന്ധമില്ലെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രണ്ടര വർഷത്തിന് ശേഷമാണ് ഇളവുകൾ വരുന്നത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസെമ)യുടെ ഇളവുകൾ നിലവിൽ അബുദാബിക്ക് മാത്രമാണ് ബാധകം. മറ്റ് എമിറേറ്റുകളിൽ ഇളവുകൾ ബാധകമായിരിക്കില്ല.

പൊതുജനങ്ങൾക്ക് ഇനി മാസ്ക് ധരിക്കാതെ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിൽ പ്രവേശിക്കാം. അതേസമയം സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ ആരാധനാലയങ്ങളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകൾ മാസ്ക് ധരിച്ചിരിക്കണമെന്നാണ് നിർദേശം.

മറ്റ് പ്രധാന ഇളവുകൾ:

സ്കൂളുകളിൽ അധ്യാപകരോ വിദ്യാർത്ഥികളോ മുഖംമൂടി ധരിക്കേണ്ടതില്ല.
യാത്രക്കാർക്ക് മാസ്കുകൾ വേണോയെന്ന് എയർലൈനുകൾക്ക് തീരുമാനിക്കാം.
അബുദാബി നിവാസികൾ അൽ ഹോസ്‌ൻ ആപ്പിലെ സ്റ്റാറ്റസ് ഗ്രീൻ ആക്കി നിലനിർത്താൻ ഇനി 30 ദിവസത്തിലൊരിക്കൽ പരിശോധനകൾ നടത്തിയാൽ മതിയാകും.
കോവിഡ് -19 പോസിറ്റീവ് ആയ വ്യക്തി മാത്രം ക്വാറൻ്റീനിൽ പോയാൽ മതിയാകും.അവരുമായി സമ്പർക്കം ഉണ്ടായവർക്ക് ക്വാറൻ്റൈൻ ആവശ്യമില്ല.
ആരാധനാലയങ്ങളിൽ സാമൂഹിക അകലം ഇനി ബാധകമല്ല.
പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് സർക്കാർ ഇനി പ്രസിദ്ധീകരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...