ഉപയോ​ഗ ശൂന്യമായ വീട്ടുപകരണങ്ങളും ഇ-വേസ്റ്റും സൗജന്യമായി നീക്കം ചെയ്യും: ബൾക്കി വേസ്റ്റ് പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

Date:

Share post:

ദുബായ് എമിറേറ്റിലുടനീളം ശുചിത്വം നിലനിർത്തുന്നതിന് മുനിസിപ്പാലിറ്റി അതീവ ശ്രദ്ധപുലർത്തുന്നുണ്ട്. യുഎഇയിൽ അടുത്തിടെ പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുപകരണങ്ങൾ വെള്ളത്തിനടിയിലായി. പല വസ്തുക്കളും ഉപയോ​ഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുപോയി. ഇത്തരം വസ്തുക്കൾ എങ്ങനെ ഉപേക്ഷിക്കുമെന്ന് ആലോചിച്ചിരിക്കുന്നവർ‌ക്ക് ഒരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.

വൻതോതിലുള്ള ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പുതിയ സംരഭവുമായി മുന്നോട്ട് വരുകയാണ് ദുബായ് മുനിസിപ്പാലിറ്റി. കേടായ വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക് മാലിന്യങ്ങൾ എന്നിവ ഇതുവഴി നീക്കം ചെയ്യാം.

നിങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഉപയോ​ഗപ്പെടുത്തണമെങ്കിൽ വാട്ട്‌സ്ആപ്പ് 800900 വഴി സേവനത്തിനായി അപേക്ഷിക്കുക. അപേക്ഷ സ്വീകരിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ബൾക്ക് മാലിന്യ ശേഖരണത്തിനായി ദുബായ് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനിൽ നിന്ന് താമസക്കാർക്ക് ഒരു ഫോൺ കോൾ ലഭിക്കും. ബൾക്ക് മാലിന്യ ശേഖരണം പൂർത്തിയായ ശേഷം ആളുകൾക്ക് ഒരു SMS ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....