ദുബായ് മെട്രോയിൽ തിരക്കേറി: യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ആർടിഎ

Date:

Share post:

റെക്കോഡ് മഴ പെയ്തുണ്ടായ വെള്ളപൊക്കത്തിൽ ദുബായിലെയും ഷാർജയിലെയും ഒട്ടുമിക്ക ആളുകളുടെ വാഹനമാണ് കേടായത്. ഇനിയുള്ള ദിവസങ്ങളിൽ വാഹനം നന്നാക്കിയെടുക്കുക എന്നലക്ഷ്യമാണ് ഈ ജനതയ്ക്കുള്ളത്.

ഓഫീസിൽ പോകാനായി സ്വകാര്യവാഹനം ഉപയോ​ഗിക്കാൻ സാധിക്കാതെ വന്നതോടെ കൂടുതൽ പേരും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാൻ തുടങ്ങി. പിന്നാലെ ദുബായ്മെട്രോയിൽ കഴിഞ്ഞ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും ഈ തിരക്ക് അനുഭവപ്പെടും. അതിനാൽ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർടിഎ രം​ഗത്തെത്തി.

യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും തിരക്കേറുന്ന സമയങ്ങളിലെ യാത്രകൾ പരാമാവധി ഒഴിവാക്കി യാത്രാതിരക്ക് കുറയ്ക്കണമെന്നും ആർടിഎ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...