യുഎഇയിൽ അതിവേഗം കുതിച്ചുയർന്നുകൊണ്ടിരുന്ന സ്വർണ്ണ വില കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 10 ദിർഹമാണ് കുറഞ്ഞത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണ്ണ വിലയിലാണ് ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 279.25 ദിർഹമാണ് വിപണിയിലെ വില.
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 258.50 ദിർഹം, 18 കാരറ്റിന് 211.50 ദിർഹം എന്നിങ്ങനെയാണ് വില. ഇന്നലെ 24 കാരറ്റിന് ഗ്രാമിന് 283.25 ദിർഹമായിരുന്നു വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ സ്വർണവില കുതിച്ചുയരുകയായിരുന്നു. അതിനിടെയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. സ്പോട്ട് ഗോൾഡ് ഇന്ന് രാവിലെ യുഎഇയിൽ 1.19 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,305.84 ഡോളറിലെത്തി.