സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചാൽപിഴ ഉറപ്പാണ്. അത്തരത്തിൽ സൗദിയിൽ നിയമം ലംഘിച്ച എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ഗാക്കയാണ് (ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ) പിഴ ഇട്ടത്. 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏയർലൈനുകളുടെ ഭാഗത്തു നിന്നും 111 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗാക്ക പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
ടൈം സ്ലോട്ടുകൾ പാലിക്കുന്നതിലെ കൃത്യതയില്ലായമ, യാത്രക്കാർക്കുള്ള പ്രീ രജിസ്ട്രേഷൻ സംവിധാനം സംബന്ധിച്ച അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക എന്നീ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. ഈ ഇനത്തിൽ 3650000 റിയാൽ പിഴയായി കമ്പനികൾക്ക് ചുമത്തിയിട്ടുണ്ട്.
മാത്രമല്ല, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും പല എയർലൈനുകൾ ലംഘിച്ചിട്ടുണ്ട്. ഈ എയർലൈനുകൾക്കെതിരെ 31 പരാതികളിന്മേൽ ഗാക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഈ ഇനത്തിൽ 1310000 റിയാലും പിഴയായി ഈടാക്കിയതായി ഗാക്ക വ്യക്തമാക്കി. എന്നാൽ ഏതെല്ലാം എയർലൈനുകൾക്കാണ് പിഴ ചുമത്തിയതെന്ന വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.