ദുബായിലെ താസക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം. ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ രണ്ടാഴ്ചക്കകം രജിസ്റ്റര്‍ ചെയ്യണമമെന്ന് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്. ദുബായ് റെസ്റ്റ് (REST) ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
കെട്ടിട ഉടമകൾ, മാനേജ്മെന്‍റ് കമ്പനികൾ, വാടകക്കാര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമാണ്. വ്യക്തിഗത വിവരങ്ങൾക്കൊപ്പം എമിറേറ്റ്സ് െഎഡി വിവരങ്ങളും നല്‍കണം. ആപ്പ് വഴി വിവരങ്ങൾ പുതുക്കാനും തെറ്റായി രേഖപ്പെടുത്തിയവ തിരുത്താനും അവസരമുണ്ട്.
വാടക കരാർ പുതുക്കുന്നതിനനുസരിച്ച് അപ്ഡേഷൻ ചെയ്യേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരിക്കല്‍ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വാടക കരാറിൽ സഹ അധികാരികളുടെ വിശദാംശങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യും.
റെസ്റ്റ് ആപ്പിനുളളില്‍ കാണുന്ന ഇൻഡിവിജ്വൽ എന്ന ഓപ്ഷൻ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പുതിയ ഉപഭോക്താക്കൾ ആദ്യം ലോഗിന്‍ പൂര്‍ത്തിയാക്കണം. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പിന്നീട് ഡാഷ് ബോർഡിൽ താമസസ്ഥലത്തിന്‍റെ വിവരങ്ങൾ തെരഞ്ഞെടുക്കണം. വാടക കെട്ടിടണമാണൊ സ്വന്തം കെട്ടിടമാണൊ എന്ന് വ്യക്തമാക്കിയ ശേഷം മോര്‍ ഒപ്ഷനില്‍ പേര് വിവരങ്ങൾ നല്‍കാം.
കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒപ്പം താമസിക്കുന്ന എല്ലാവരുടേയും പേര് വിവരങ്ങൾ ചേര്‍ക്കണം. ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്താന്‍ അവസരമുണ്ട്.