വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിൻ്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. പെൻഷൻ വാങ്ങുന്നതിനായി ചേർത്തല ട്രഷറിയിലെത്തി ക്യൂ നിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടൻതന്നെ ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ത്രേസ്യാമ്മ അധ്യാപികയായി വിരമിച്ചയാളാണ്. മാനസ്, നിമിഷ എന്നിവരാണ് മക്കൾ.