അത്യാവശ്യമില്ലാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന അഭ്യർത്ഥനയുമായി ദുബൈ ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്‌സ്ബി). ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡിഎക്‌സ്ബി ഇക്കാര്യം ആവശ്യപ്പെടുന്നത്.
യുഎഇയിലെ പ്രതികൂലമായ കാലാവസ്ഥമൂലമാണ് ഇത്തരമൊരു നിർദ്ദേശം ഡിഎക്സ്ബി മുന്നോട്ട് വെയ്ക്കുന്നത്.
“ഫ്ലൈറ്റുകൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നത് തുടരുകയാണ്. യാത്രക്കാരുടെ ഫ്ലൈറ്റ് നിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് എയർലൈനുമായി ബന്ധപ്പെട്ട് മനസ്സിലാക്കണമെന്നും ഡിഎക്സ്ബി യാത്രക്കാരോടായി പറയുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കഴിയുന്നത്ര വേഗത്തിൽ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു.
⚠️We advise you NOT to come to the airport, unless absolutely necessary.
Flights continue to be delayed and diverted. Please check your flight status directly with your airline.We are working hard to recover operations as quickly as possible in very challenging conditions.
— DXB (@DXB) April 17, 2024