കനത്തെ മഴ: ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ അറ്റകുറ്റപണി

Date:

Share post:

ഏപ്രിൽ 16 ചൊവ്വാഴ്‌ച യുഎഇയിൽ പെയ്തിറങ്ങിയത് റെക്കോർഡ് മഴയാണ്. മഴ ദുബായ് മെട്രോ സർവീസുകളെ സാരമായി ബാധിച്ചു. സർവീസുകൾ ഏറെക്കുറെ സ്തംഭിച്ചു, പല സ്റ്റേഷനുകളിലായി 200 ഓളം യാത്രക്കാർ കുടുങ്ങുകയും ചെയ്തിരുന്നു.

ദുബായിലെ എല്ലാ മെട്രോ, റോഡ് ഉപയോക്താക്കൾക്കും സുഗമമായ യാത്ര ഉറപ്പാക്കാൻ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ദുബായ് മെട്രോ ഏപ്രിൽ 17 ബുധനാഴ്ച റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. ഈ അറ്റകുറ്റപ്പണികൾ മെട്രോ സമയത്തെയും സ്റ്റേഷനുകളെയും ബാധിക്കും.

കൂടാതെ, ഗ്രീൻ, റെഡ് ലൈനുകളിലുള്ള പ്രത്യേക സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്നതിന് ആർടിഎ സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...