ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ ആദർശാണ് മന്ത്രിക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയത്. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയർ വാഹനം 20 കിലോമീറ്ററിലധികം ഓടിച്ചു, പാസഞ്ചേഴ്‌സ് ലൈസൻസില്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ പുതിയ അശോക് ലൈലാൻഡ് ബസിന്റെ ട്രയൽ റണ്ണിനിടെയായിരുന്നു പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടന്നത്. തുടർന്ന് മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ആദർശ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നൽകിയത്.
കെ.എസ്.ആർ.ടി.സി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രി ഗണേഷ് കുമാർ വാഹനം ഓടിച്ച് പരിശോധന നടത്തിയത്.